Monday, September 1, 2008

സ്നേഹത്തിന്‍റെ 101 ദിവ്യ മന്ത്രങ്ങള്‍

ഒരിക്കലും വറ്റാത്ത കണ്ണീരാണ് സ്നേഹം,
അണയാത്ത തീയാണ് സ്നേഹം,
തോരാത്ത മഴയാണ് സ്നേഹം,
സ്നേഹം കൊണ്ടു മാത്രം സുഖപ്പെടുത്താന്‍ കഴിയുന്ന വേദനയാണ് സ്നേഹം,
അടങ്ങാത്ത വ്യഥയാണ് സ്നേഹം,
ഒടുങ്ങാത്ത കടലാണ് സ്നേഹം,
മനസ്സിന്‍റെ നിറവാണ് സ്നേഹം,
ഈ ഭൂമിയിലെ ഏറ്റവും ഉന്നതമായ ഭാവമാണ് സ്നേഹം,
ഊഷ്മളമായ വികാരമാണ് സ്നേഹം,
അനവധി പൂക്കളിലെ തേന്‍ ആണ് സ്നേഹം,
ആയിരം സൂര്യന്‍റെ ഉണ്മയാണ് സ്നേഹം,
ആയിരം മഴവില്ലിന്‍ നിറമാണ് സ്നേഹം,
ആകാശത്തിന്‍റെ അനന്തതയാണ് സ്നേഹം,
ആത്മാവില്‍ നിറയുന്ന മധുവാണ് സ്നേഹം,
ആയിരം പുണ്യത്തിന്‍ നിറവാണ് സ്നേഹം,
ആരും കൊതിക്കുന്ന കനിയാണ് സ്നേഹം,
ആയിരം മഴയുടെ കുളിരാണ് സ്നേഹം,
ആരും കൊതിക്കുന്ന സുഖമാണ് സ്നേഹം,
വെണ്ണപോല്‍ ഉരുകുന്ന അലിവാണ് സ്നേഹം,
നെയ്ത്തിരി നാളത്തിന്‍ പ്രഭയാണ് സ്നേഹം,
മനസിന്‍റെ വീണയില്‍ ഉണരുന്ന ശ്രുതിയാണ് സ്നേഹം,
മനസ്സില്‍ വിടരുന്ന മലരാണ് സ്നേഹം,
മനസ്സുകള്‍ തമ്മിലെ ലയമാണ് സ്നേഹം,
ഹൃദയം ജപിക്കുന്ന മന്ത്രമാണ് സ്നേഹം,
കരളില്‍ നിന്നുയരുന്ന പാട്ടാണ് സ്നേഹം,
ഈശ്വരന്‍ മൊഴിയുന്ന ഭാഷയാണ് സ്നേഹം,
ജീവനില്‍ നിറയുന്ന സുധയാണ് സ്നേഹം,
മലരാണ് സ്നേഹം,മധുവാണ് സ്നേഹം,
ഉള്ളില്‍ എരിയുന്ന അഗ്നിയാണ് സ്നേഹം,
ആത്മാവിന്‍റെ പ്രകാശമാണ് സ്നേഹം,
വരണ്ടുണങ്ങിയ ഭൂമിയിലെ നീരുറവയാണ് സ്നേഹം,
ആത്മാവിന്‍റെ സുഗന്ധമാണ് സ്നേഹം,
കവിതയാണ് സ്നേഹം,
കണ്ണീരാണ് സ്നേഹം,
സ്വപ്നമാണ് സ്നേഹം,
അറിവാണ് സ്നേഹം,
നിറവാണ് സ്നേഹം,
അലിവാണ് സ്നേഹം,
ആനന്ദമണ് സ്നേഹം,
അനന്തതയാണ് സ്നേഹം,
അനിര്‍വചനീയമായ അനുഭൂതിയാണ് സ്നേഹം,
അഴകാണ് സ്നേഹം,
ഐശ്വര്യമാണ് സ്നേഹം,
അമൃതാണ് സ്നേഹം,
സംഗീതമാണ് സ്നേഹം,
ഉയിരാണ് സ്നേഹം,
ഊര്‍ജ്ജമാണ് സ്നേഹം,
നന്മയാണ് സ്നേഹം,
മനസ്സിന്‍റെയുള്ളിലെ മനസ്സാണ് സ്നേഹം,
ഹൃദയത്തിനുള്ളിലെ ദീപമാണ് സ്നേഹം,
ജീവനില്‍ തെളിയുന്ന വിളക്കാണ് സ്നേഹം,
ദൈവത്തെ അറിയുന്ന വഴിയാണ് സ്നേഹം,
കോപം ശമിപ്പിക്കും ഔഷധമാണ് സ്നേഹം,
ദൈവം കനിഞ്ഞൊരു വരമാണ് സ്നേഹം,
ദൈവീകമായ മോഹമാണ് സ്നേഹം,
ജീവന്‍ നേടുന്ന ലാഭമാണ് സ്നേഹം,
ഈശ്വരന്‍ നല്‍കുന്ന ധനമാണ് സ്നേഹം,
വരമാണ് സ്നേഹം,
കണ്ണീരു പോലെ സംശുദ്ധമാണ് സ്നേഹം,
സര്‍വ്വ പ്രപഞ്ചത്തിന്‍റെയും സത്താണ് സ്നേഹം,
സംതൃപ്തിയാണ് സ്നേഹം,
പൂര്‍ണ്ണതയാണ് സ്നേഹം,
പ്രപഞ്ചമാണ് സ്നേഹം,
പ്രവചിക്കാന്‍ കഴിയാത്ത പരിസമാപ്തിയാണ് സ്നേഹം,
പ്രപഞ്ചം ഭരിക്കുന്ന ബലമാണ് സ്നേഹം,
പൂവുപോല്‍ വിടരുന്ന അഴകാണ് സ്നേഹം,
പൂന്തേന്‍ തോല്‍ക്കുന്ന മധുരമാണ് സ്നേഹം,
ആത്മാവു ദാഹിക്കും തീര്‍ത്ഥമാണ് സ്നേഹം,
അനന്തമായൊഴുകുന്ന പുണ്യതീര്‍ത്ഥമാണ് സ്നേഹം,
ഓര്‍മ്മയില്‍ പടരുന്ന ലതയാണ് സ്നേഹം,
ചിന്തയില്‍ മൊട്ടിടും പൂവാണ് സ്നേഹം,
അമ്മയാണ് സ്നേഹം,
വിദ്യയാണ് സ്നേഹം,
സ്വത്താണ് സ്നേഹം,
ചിത്തത്തിലുറയുന്ന സത്താണ് സ്നേഹം,
സത്യമാണ് സ്നേഹം,
ദിവ്യമാണ് സ്നേഹം,
പരിപാവനതയുടെ പ്രതീകമാണ് സ്നേഹം,
ജന്മത്തില്‍ നിറയുന്ന പുണ്യമാണ് സ്നേഹം,
പൂര്‍ണ്ണേന്ദു പോലുള്ള വെണ്മയാണ് സ്നേഹം,
പൂര്‍ണ്ണമായലിയുന്ന മധുരമാണ് സ്നേഹം,
ഈശ്വരനിലേയ്ക്കുള്ള ലയമാണ് സ്നേഹം,
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴിയാണ് സ്നേഹം,
അര്‍ത്ഥമാണ് സ്നേഹം,
ആത്മാവാണ് സ്നേഹം,
അണിമാദിയയുള്ള ഐശ്വര്യമാണ് സ്നേഹം,
ഈശ്വരന്‍ രചിക്കുന്ന കാവ്യമാണ് സ്നേഹം,
ജ്ഞാനിയുടെ സ്വഭാവമാണ് സ്നേഹം,
അലൌകികമായ അനുഭവമാണ് സ്നേഹം,
പ്രകൃതിയെപ്പോലെ മനോഹരമാണ് സ്നേഹം,
അനിര്‍വചനീയമാണ് സ്നേഹം,
അളക്കാനാവാത്ത ഊര്‍ജ്ജത്തിന്‍റെ സ്രോതസ്സാണ് സ്നേഹം,
ജ്ഞാനിയുടെ മാധ്യമമാണ് സ്നേഹം,
പക്വതയാര്‍ന്ന മനസ്സിന്‍റെ ദര്‍പ്പണമാണ് സ്നേഹം,
ക്ഷമയാണ് സ്നേഹം,
ജീവിതത്തിന്‍റെ അര്‍ത്ഥമാണ് സ്നേഹം,
ഓരോ ജീവനും തിരയുന്ന പൊരുളാണ് സ്നേഹം,
ജനനം മുതല്‍ മരണം വരെ നീണ്ടു കിടക്കുന്ന അദൃശ്യ നാഡിയാണ് സ്നേഹം,
ജനന ജീവിതങ്ങള്‍ക്ക്‌ ഹേതുവാണ് സ്നേഹം,
മോക്ഷമാണ് സ്നേഹം.

© ജയകൃഷ്ണന്‍ കാവാലം

15 comments:

ജോബി നടുവില്‍ | JOBY NADUVILepurackal said...

സ്നേഹമാണ് അഖിലസാരമൂഴിയില്‍...

ചാണക്യന്‍ said...

മാഷെ,
101 ആശംസകള്‍....

smitha adharsh said...

എന്‍റെയും ആശംസകള്‍..സ്നേഹത്തിന്‍റെ ദിവ്യ മന്ത്രങ്ങള്‍ 101 എണ്ണം മാത്രേ കിട്ടിയുള്ളൂ?അതില്‍ പരാതിയുണ്ട്..

കാവാലം ജയകൃഷ്ണന്‍ said...

നടുവിലാന്‍, നന്ദി
ചാണക്യന്‍ 1001 നന്ദി,
സ്മിത ആദര്‍ശ്‌... ഈ പ്രപഞ്ചത്തിന്‍റെ ഓരോ സ്പന്ദനവും സ്നേഹത്തിന്‍റെ മഹാമന്ത്രങ്ങളല്ലേ... എങ്ങനെ എഴുതി തീര്‍ക്കാന്‍ കഴിയും... നന്ദി അറിയിക്കട്ടെ

(ഭൂഗോളത്തിന്‍റെ ഓരോ സ്പന്ദനവും സ്നേഹമാണ് മാത്തമാറ്റിക്സ്‌ അല്ല - കടപ്പാട്‌: ചാക്കോ മാഷ്‌)

siva // ശിവ said...

നന്ദി സ്നേഹം നിറഞ്ഞ ഈ സ്നേഹ വചനങ്ങള്‍ക്ക്....

ജിജ സുബ്രഹ്മണ്യൻ said...

ഇതു മുഴുവന്‍ പഠിച്ച് ഇനി സ്നേഹിക്കാന്‍ പഠിക്കട്ടെ ഞാന്‍..നല്ല മന്ത്രങ്ങള്‍

നരിക്കുന്നൻ said...

അയ്യോ... ഇതൊക്കെ സ്നേഹമായിരുന്നോ...

ആയിരം സ്നേഹാശംസകള്‍

Anonymous said...

ഹൊ....എന്താരു സ്നേഹമാണിത്....

ajeeshmathew karukayil said...

കവിതയാണ് സ്നേഹം,
കണ്ണീരാണ് സ്നേഹം,
സ്വപ്നമാണ് സ്നേഹം,
അറിവാണ് സ്നേഹം
സ്നേഹാശംസകള്‍.............

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

സ്നേഹത്തെക്കുറിച്ച്
വിവരിക്കാന്‍
എന്തെളുപ്പം,
സ്നേഹിക്കാനോ?

എനിക്കിട്ട്പ്പെട്ട വരി=
‘അറിവാണ് സ്നേഹം’

Shaf said...

ആയിരം സ്നേഹാശംസകള്‍

കാവാലം ജയകൃഷ്ണന്‍ said...

ശിവ: സ്നേഹം മാത്രം തിരികെ നല്‍കട്ടെ...
കാന്താരിക്കുട്ടി: സ്നേഹൈക്കാന്‍ പഠിക്കാനെന്തിരിക്കുന്നൂ, ഈ പ്രപഞ്ചമേ സ്ന്നേഹമല്ലേ... സര്‍വ്വം സ്നേഹമയമല്ലേ
നരിക്കുന്നന്‍: എല്ലാം സ്നേഹമാണ് സുഹൃത്തേ. ഞാനും സ്നേഹമാണ്, താങ്കളും...
മാന്മിഴി: അതേ, അത്രയും സ്നേഹമാണ്

അജീഷ് മാത്യു: കവിതയും,കണ്ണീരും സ്വപ്നവും സ്നേഹമാണ്. സ്നേഹം എന്ന തിരിച്ചറിവു തന്നെയും സ്നേഹമാണ്‌.

കുട്ടിച്ചാത്തന്‍: സ്നേഹത്തേക്കുറിച്ചു പറയുന്നതിലും എളുപ്പമല്ലേ സ്നേഹിക്കാന്‍. മനസ്സു തുറന്ന്‌ കടലു പോലെ, ആകാശം പോലെ, മനസ്സു പോലെ സ്നേഹിക്കാന്‍. സ്നേഹം പോലെ സ്നേഹിക്കാന്‍.

ഷാഫ്: കോടി കോടി സ്നേഹാശംസകള്‍ താങ്കള്‍ക്കും.

എല്ലാവര്‍ക്കും വീണ്ടും സ്നേഹപൂര്‍വം നന്ദി അറിയിക്കട്ടെ

സ്നേഹത്തിന്‍റെ അനശ്വരഗായകന്‍

PIN said...

നിറവും,രൂപവും,വ്യവസ്ഥകളും ഇല്ലാത്ത സ്നേഹം. എത്ര സുന്ദരമായിരിക്കും അതെ അല്ലെ. എല്ലാവരും അതിൽ ലയിക്കുമ്പോൾ ഭൂമി സ്വർഗ്ഗമാകും അല്ലേ?

കാവാലം ജയകൃഷ്ണന്‍ said...

പിന്‍: അതെ കുറഞ്ഞ പക്ഷം ആ സ്നേഹത്തിനു വേണ്ടിയുള്ള അന്വേഷണമെങ്കിലും ആവണം ജീവിതം നന്ദി

പാവത്താൻ said...

ഒക്കെ ശരി... എങ്കിലും ഇതൊന്നുമല്ലല്ലോ സ്നേഹം.ഇതിനൊക്കെയപ്പുറത്തെന്തോ ആണു സ്നേഹം.

 
Site Meter